Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Aston Villa

യു​വേ​ഫ യൂ​റോ​പ്പ ലീ​ഗ് ഫു​ട്‌​ബോ​ള്‍ കിരീടം ആ​സ്റ്റ​ണ്‍ വി​ല്ല​യ്ക്ക്

ഇ​സ്താം​ബു​ള്‍ (തു​ര്‍​ക്കി): യു​വേ​ഫ യൂ​റോ​പ്പ ലീ​ഗ് ഫു​ട്‌​ബോ​ള്‍ 2025-26 സീ​സ​ണ്‍ കി​രീ​ടം ഇം​ഗ്ലീ​ഷ് ക്ല​ബ് ആ​സ്റ്റ​ണ്‍ വി​ല്ല​യ്ക്ക്.

ജ​ര്‍​മ​ന്‍ ക്ല​ബ്ബാ​യ എ​സ്‌സി ​ഫ്രൈ​ബ​ര്‍​ഗി​നെ മ​റു​പ​ടി​യി​ല്ലാ​ത്ത മൂ​ന്നു ഗോ​ളി​നു കീ​ഴ​ട​ക്കി​യാ​ണ് ആ​സ്റ്റ​ണ്‍ വി​ല്ല​ക്കാ​ര്‍ യൂ​റോ​പ്പി​ലെ ര​ണ്ടാം ഡി​വി​ഷ​ന്‍ പോ​രാ​ട്ട​മാ​യ യൂ​റോ​പ്പ​യി​ലെ വി​ല്ലാ​ളി വീ​ര​ന്മാ​രാ​യ​ത്. യൂ​റോ​പ്പ കി​രീ​ടം ആ​സ്റ്റ​ണ്‍ വി​ല്ല സ്വ​ന്ത​മാ​ക്കു​ന്ന​ത് ച​രി​ത്ര​ത്തി​ല്‍ ആ​ദ്യം.

യു​വി ടൈ​ലി​മാ​ന്‍​സ് (41), എ​മി​ലി​യാ​നൊ ബ്യൂ​ണ്ടി​യ (45+3), മോ​ര്‍​ഗ​ന്‍ റോ​ജേ​ഴ്‌​സ് (58) എ​ന്നി​വ​രു​ടെ വ​ക​യാ​യി​രു​ന്നു ആ​സ്റ്റ​ണ്‍ വി​ല്ല​യു​ടെ ഗോ​ളു​ക​ള്‍.

44 വ​ര്‍​ഷ​ത്തെ കാ​ത്തി​രി​പ്പ്

നീ​ണ്ട 30 വ​ര്‍​ഷ​ത്തി​നു​ശേ​ഷ​മാ​ണ് ആ​സ്റ്റ​ണ്‍ വി​ല്ല ഒ​രു സു​പ്ര​ധാ​ന ട്രോ​ഫി​യി​ല്‍ ചും​ബി​ക്കു​ന്ന​ത്. 1996ല്‍ ​ഇം​ഗ്ലീ​ഷ് ലീ​ഗ് ക​പ്പ് ചാ​മ്പ്യ​ന്മാ​രാ​യ​താ​യി​രു​ന്നു ഇ​തി​നു മു​മ്പ് ദ ​ല​യ​ണ്‍​സ് എ​ന്ന​റി​യ​പ്പെ​ടു​ന്ന ആ​സ്റ്റ​ണ്‍ വി​ല്ല​യു​ടെ അ​വ​സാ​ന കി​രീ​ട​നേ​ട്ടം. അ​തേ​സ​മ​യം, 44 വ​ര്‍​ഷ​ത്തെ കാ​ത്തി​രി​പ്പി​നു​ശേ​ഷ​മാ​ണ് വി​ല്ല ഒ​രു യൂ​റോ​പ്യ​ന്‍ ട്രോ​ഫി​യി​ല്‍ ചും​ബി​ക്കു​ന്ന​തെ​ന്ന​തും ശ്ര​ദ്ധേ​യം. 1982ല്‍ ​യൂ​റോ​പ്യ​ന്‍ സൂ​പ്പ​ര്‍ ക​പ്പും യൂ​റോ​പ്യ​ന്‍ സൂ​പ്പ​ര്‍ ക​പ്പും നേ​ടി​യ​ശേ​ഷം ക്ല​ബ്ബി​ന്‍റെ ആ​ദ്യ യൂ​റോ​പ്യ​ന്‍ ട്രോ​ഫി.

യൂ​റോ​പ്പ കിം​ഗ് എ​മേ​രി

സ്പാ​നി​ഷ് മാ​നേ​ജ​രാ​യ ഉ​ന​യ് എ​മേ​രി​യു​ടെ അ​ഞ്ചാം യൂ​റോ​പ്പ കി​രീ​ട​മാ​ണ്. സ്പാ​നി​ഷ് ക്ല​ബ് സെ​വി​യ്യ​യ്ക്ക് ഒ​പ്പം മൂ​ന്നും ഇം​ഗ്ലീ​ഷ് ടീം ​ആ​ഴ്‌​സ​ണ​ലി​നൊ​പ്പം ഒ​രു പ്രാ​വ​ശ്യ​വും എ​മേ​രി ഇ​തി​നു മു​മ്പ് യൂ​റോ​പ്പ കി​രീ​ടം സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Sports

യു​വേ​ഫ യൂ​റോ​പ്പ ലീ​ഗ്: ആ​സ്റ്റ​ൺ വി​ല്ല ക്വാ​ർ​ട്ട​റി​ൽ

ബി​ർ​മിം​ഗ്ഹാം: യു​വേ​ഫ യൂ​റോ​പ്പ ലീ​ഗ് ഫു​ട്ബോ​ളി​ൽ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ക​ട​ന്ന് ഇം​ഗ്ലീ​ഷ് ക​രു​ത്ത​രാ​യ ആ​സ്റ്റ​ൺ വി​ല്ല. പ്രീ​ക്വാ​ർ​ട്ട​റി​ൽ ഫ്ര​ഞ്ച് ക്ല​ബ് ലി​ല്ലെ​യെ ത​ക​ർ​ത്താ​ണ് ആ​സ്റ്റ​ൺ വി​ല്ല ക്വാ​ർ​ട്ട​റി​ൽ ക​ട​ന്ന​ത്. ഇ​രു പാ​ദ​ങ്ങ​ളി​ലു​മാ​യി എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ൾ​ക്കാ​ണ് ആ​സ്റ്റ​ൺ വി​ല്ല വി​ജ​യി​ച്ച​ത്.

വ്യാ​ഴാ​ഴ്ച ന​ട​ന്ന ര​ണ്ടാം പാ​ദ മ​ത്സ​രം ആ​സ്റ്റ​ൺ വി​ല്ല എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് സ്വ​ന്ത​മാ​ക്കു​ക​യാ​യി​രു​ന്നു. ജോ​ൺ മ​ക്ഗി​നും ലി​യോ​ൺ ബെ​യ്‌​ലി​യും ആ​ണ് ഗോ​ളു​ക​ൾ നേ​ടി​യ​ത്.

ആ​ദ്യ പാ​ദ മ​ത്സ​ര​ത്തി​ൽ ആ​സ്റ്റ​ൺ വി​ല്ല എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് വി​ജ​യി​ച്ചി​രു​ന്നു. പോ​ർ​ച്ചു​ഗീ​സ് ക്ല​ബ് എ​ഫ്സി പോ​ർ​ട്ടോ​യും ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ക​ട​ന്നി​ട്ടു​ണ്ട്.

Kerala

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ന് ത​ക​ർ​പ്പ​ൻ ജ​യം

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ന് ത​ക​ർ​പ്പ​ൻ ജ​യം. ഞാ​യ​റാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ആ​സ്റ്റ​ൺ വി​ല്ല​യെ ഒ​ന്നി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്തു.

മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ന് വേ​ണ്ടി കാ​സ​മീ​റോ, മാ​ത്യൂ​സ് കു​ൻ​ഹ, ബെ​ഞ്ച​മി​ൻ സെ​സ്ക്കോ എ​ന്നി​വ​രാ​ണ് ഗോ​ളു​ക​ൾ നേ​ടി​യ​ത്. റോ​സ് ബാ​ർ​ക്ലി​യാ​ണ് ആ​സ്റ്റ​ൺ വി​ല്ല​യ്ക്ക് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ന് 54 പോ​യി​ന്‍റാ​യി. ഇ​തോ​ടെ യു​ണൈ​റ്റ​ഡ് പോ​യി​ന്‍റ് ടേ​ബി​ളി​ൽ മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി.

Sports

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: ആ​സ്റ്റ​ൺ വി​ല്ല​യെ വീ​ഴ്ത്തി വൂ​ൾ​വ്സ്

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ വൂ​ൾ​വ്സി​ന് ത​ക​ർ​പ്പ​ൻ ജ​യം. വെ​ള്ളി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ആ​സ്റ്റ​ൺ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്തു.

ജാ​വോ ഗോ​മ​സും റോ​ഡ്രി​ഗോ ഗോ​മ​സും ആ​ണ് വൂ​ൾ​വ്സി​ന് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. ജാ​വോ 61-ാം മി​നി​റ്റി​ലും റോ​ഡ്രി​ഗോ 90+8ാം മി​നി​റ്റി​ലു​മാ​ണ് ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ വൂ​ൾ​വ്‌​സി​ന് 13 പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ അ​വ​സാ​ന സ്ഥാ​ന​ത്താ​ണ് വൂ​ൾ​വ്സ്. മ​ത്സ​ര​ത്തി​ൽ പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും 51 പോ​യി​ന്‍റു​ള്ള ആ​സ്റ്റ​ൺ വി​ല്ല മൂ​ന്നാ​മ​താ​ണു​ള്ള​ത്.

Sports

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: ആ​സ്റ്റ​ൺ വി​ല്ല​യ്ക്ക് ഗം​ഭീ​ര ജ​യം

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ആ​സ്റ്റ​ൺ വി​ല്ല​യ്ക്ക് ഗം​ഭീ​ര ജ​യം. ഇ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ നോ​ട്ടിം​ഗ്ഹാം ഫോ​റ​സ്റ്റി​നെ ഒ​ന്നി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്തു.

ആ​സ്റ്റ​ൺ വി​ല്ല​യ്ക്ക് വേ​ണ്ടി ജോ​ൺ മ​ക്ഗി​ൻ ര​ണ്ട് ഗോ​ളു​ക​ളും ഒ​ല്ലി വാ​ട്കി​ൻ​സ് ഒ​രു ഗോ​ളും നേ​ടി. മോ​ർ​ഗ​ൻ ഗി​ബ്സ്-​വൈ​റ്റാ​ണ് നോ​ട്ടിം​ഗ്ഹാ​മി​ന് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ ആ​സ്റ്റ​ൺ വി​ല്ല​യ്ക്ക് 42 പോ​യി​ന്‍റായി. ഇ​തോ​ടെ വി​ല്ല ലീ​ഗ് ടേ​ബി​ളി​ൽ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി.

Sports

വില്ലയെ വീഴ്ത്തി ആഴ്‌സണല്‍

ല​​ണ്ട​​ൻ: ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗി​​ൽ ആ​​ഴ്സ​​ണ​​ലി​​ന് ത​​ക​​ർ​​പ്പ​​ൻ വി​​ജ​​യം. ഒ​​ന്നി​​നെ​​തി​​രേ നാ​​ല് ഗോ​​ളു​​ക​​ൾ​​ക്കാ​​ണ് ആ​​സ്റ്റ​​ണ്‍ വി​​ല്ല​​യ്ക്കെ​​തി​​രേ ഗ​​ണ്ണേ​​ഴ്സ് വി​​ജ​​യം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. ആ​​സ്റ്റ​​ണ്‍ വി​​ല്ല​​യു​​ടെ 11 മ​​ത്സ​​ര​​ങ്ങ​​ൾ നീ​​ണ്ട വി​​ജ​​യ​​ക്കു​​തി​​പ്പി​​ന് ഇ​​തോ​​ടെ ഗ​​ണ്ണേ​​ഴ്സ് അ​​റു​​തി വ​​രു​​ത്തി. വി​​ജ​​യ​​ത്തോ​​ടെ ഒ​​ന്നാം സ്ഥാ​​ന​​ക്കാ​​രാ​​യ ആ​​ഴ്സ​​ണ​​ലി​​ന് ലീ​​ഡു​​യ​​ർ​​ത്താ​​നും സാ​​ധി​​ച്ചു.

എ​​മി​​റേ​​റ്റ്സ് സ്റ്റേ​​ഡി​​യ​​ത്തി​​ൽ ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ന്‍റെ ആ​​ദ്യ​​പ​​കു​​തി ഗോ​​ൾര​​ഹി​​ത​​മാ​​യി​​രു​​ന്നു. ര​​ണ്ടാം പ​​കു​​തി​​യി​​ൽ ഗോ​​ൾമ​​ഴ​​യാ​​യി മ​​ത്സ​​രം മാ​​റി. ര​​ണ്ടാം പ​​കു​​തി​​യു​​ടെ തു​​ട​​ക്ക​​ത്തി​​ലെ നാ​​ല് മി​​നി​​റ്റു​​ക​​ൾ​​ക്കു​​ള്ളി​​ൽ ര​​ണ്ട് ഗോ​ള​​ടി​​ച്ച് ആ​​ഴ്സ​​ണ​​ൽ വി​​ല്ല​​യെ ഞെ​​ട്ടി​​ച്ചു. 48-ാം മി​​നി​​റ്റി​​ൽ ഗ​​ബ്രി​​യേ​​ൽ മ​​ഗ​​ൽ​​ഹേ​​സും 52-ാം മി​​നി​​റ്റി​​ൽ മാ​​ർ​​ട്ടി​​ൻ സു​​ബി​​മെ​​ൻ​​ഡി​​യും ആ​​ഴ്സ​​ണ​​ലി​​നാ​​യി സ്കോ​​ർ ചെ​​യ്തു. 69-ാം മി​​നി​​റ്റി​​ൽ ലി​​യാ​​ൻ​​ഡ്രോ ട്രൊ​​സാ​​ർ​​ഡി​​ലൂ​​ടെ ഗ​​ണ്ണേ​​ഴ്സ് ലീ​​ഡു​​യ​​ർ​​ത്തി.

ക​​ള​​ത്തി​​ലി​​റ​​ങ്ങി ഒ​​രു മി​​നി​​റ്റി​​നു​​ള്ളി​​ൽ ഗോ​​ള​​ടി​​ച്ച് ഗ​​ബ്രി​​യേ​​ൽ ജീ​​സ​​സ് തി​​രി​​ച്ചു​​വ​​ര​​വ് അ​​റി​​യി​​ച്ചു. 78-ാം മി​​നി​​റ്റി​​ലാ​​ണ് ജീ​​സ​​സ് ആ​​ഴ്സ​​ണ​​ലി​​ന്‍റെ നാ​​ലാം ഗോ​​ൾ നേ​​ടി​​യ​​ത്. ഇ​​ഞ്ചു​​റി ടൈ​​മി​​ൽ ഒ​​ല്ലി വാ​​ട്കി​​ൻ​​സ് വി​​ല്ല​​യ്ക്കു വേ​​ണ്ടി വ​​ല​​കു​​ലു​​ക്കി​​യെ​​ങ്കി​​ലും ആ​​ശ്വാ​​സ​​ഗോ​​ൾ മാ​​ത്ര​​മാ​​യി മാ​​റി. ഇ​​തോ​​ടെ വി​​ല്ല​​യു​​ടെ വി​​ജ​​യ​​ക്കു​​തി​​പ്പി​​ന് എ​​മി​​റേ​​റ്റ്സി​​ൽ അ​​വ​​സാ​​ന​​വും ആ​​യി.

സ​​മ​​നി​​ല വ​​ഴ​​ങ്ങി ചെ​​ൽ​​സി

ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗി​​ൽ ബോ​​ണ്‍​മൗ​​ത്തി​​നോ​​ട് സ​​മ​​നി​​ല വ​​ഴ​​ങ്ങി ചെ​​ൽ​​സി. സ്റ്റാം​​ഫോ​​ർ​​ഡ് ബ്രി​​ഡ്ജി​​ൽ ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ൽ ഇ​​രു​​ടീ​​മു​​ക​​ളും ര​​ണ്ട് വീ​​തം ഗോ​​ളു​​ക​​ള​​ടി​​ച്ചു. അ​​വ​​സാ​​ന​​ത്തെ ഏ​​ഴ് പ്രീ​​മി​​യ​​ർ ലീ​​ഗ് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ഒ​​രു മ​​ത്സ​​ര​​ത്തി​​ൽ മാ​​ത്ര​​മാ​​ണ് ചെ​​ൽ​​സി​​ക്ക് ഇ​​തു​​വ​​രെ വി​​ജ​​യി​​ക്കാ​​ൻ സാ​​ധി​​ച്ചി​​ട്ടു​​ള്ള​​ത്. ചെ​​ൽ​​സി​​യു​​ടെ ത​​ട്ട​​ക​​ത്തി​​ൽ ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ൽ ബോ​​ണ്‍​മൗ​​ത്താ​​ണ് ആ​​ദ്യം ലീ​​ഡെ​​ടു​​ത്ത​​ത്.

മാ​​ഞ്ച​​സ്റ്റ​​റിന് സ​​മ​​നി​​ല

ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗി​​ൽ മാ​​ഞ്ച​​സ്റ്റ​​ർ യു​​ണൈ​​റ്റ​​ഡി​​ന് നി​​രാ​​ശ​​യു​​ടെ സ​​മ​​നി​​ല. പോ​​യി​​ന്‍റ് ടേ​​ബി​​ളി​​ലെ അ​​വ​​സാ​​ന സ്ഥാ​​ന​​ക്കാ​​രാ​​യ വൂള്‍​​വ്സി​​നോ​​ടാ​​ണ് യു​​ണൈ​​റ്റ​​ഡ് സ​​മ​​നി​​ല വ​​ഴ​​ങ്ങി​​യ​​ത്. ഓ​​ൾ​​ഡ് ട്രാ​​ഫോ​​ർ​​ഡി​​ൽ ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ൽ ഇ​​രു​​ടീ​​മു​​ക​​ളും ഓ​​രോ ഗോ​​ള​​ടി​​ച്ച് മത്സരം അവസാനിപ്പിച്ചു.

Sports

ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ര്‍ ലീ​​ഗ് ഫു​​ട്‌​​ബോ​​ൾ; യു​​ണൈ​​റ്റ​​ഡ് തോ​​റ്റു

ല​​ണ്ട​​ന്‍: ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ര്‍ ലീ​​ഗ് ഫു​​ട്‌​​ബോ​​ളി​​ല്‍ മാ​​ഞ്ച​​സ്റ്റ​​ര്‍ യു​​ണൈ​​റ്റ​​ഡി​​നു തോ​​ല്‍​വി.

എ​​വേ പോ​​രാ​​ട്ട​​ത്തി​​ല്‍ മാ​​ഞ്ച​​സ്റ്റ​​ര്‍ യു​​ണൈ​​റ്റ​​ഡ് 2-1ന് ​​ആ​​സ്റ്റ​​ണ്‍ വി​​ല്ല​​യോ​​ട് പ​​രാ​​ജ​​യ​​പ്പെ​​ട്ടു.

ജ​യ​ത്തോ​ടെ ആ​സ്റ്റ​ൺ വി​ല്ല 17 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 36 പോ​യി​ന്‍റു​മാ​യി മൂ​ന്നാം സ്ഥാ​ന​ത്തേ​ക്കു​യ​ർ​ന്നു. ആ​ഴ്സ​ണ​ൽ (39), മാ​ഞ്ച​സ്റ്റ​ർ സി​റ്റി (37) ടീ​മു​ക​ളാ​ണ് യ​ഥാ​ക്ര​മം ആ​ദ്യ ര​ണ്ടു സ്ഥാ​ന​ങ്ങ​ളി​ൽ.

Sports

ആ​ഴ്സ​ണ​ലി​നെ​യും വീ​ഴ്ത്തി; അ​വി​ശ്വ​സ​നീ​യ കു​തി​പ്പ് തു​ട​ർ​ന്ന് ആ​സ്റ്റ​ൺ വി​ല്ല

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ആ​ഴ്സ​ണ​ലി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ആ​സ്റ്റ​ൺ വി​ല്ല​യ്ക്ക് ജ​യം. വി​ല്ല പാ​ർ​ക്കി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​ണ് വി​ല്ല ആ​ഴ്സ​ണ​ലി​നെ തോ​ൽ​പ്പി​ച്ച​ത്.

മാ​റ്റി കാ​ഷും എ​മി ബ്യൂ​ൻ​ഡി​യ​യും ആ​ണ് ആ​സ്റ്റ​ൺ വി​ല്ല​യ്ക്ക് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. ലി​യാ​ൻ​ഡ്രോ ട്രൊ​സാ​ർ​ഡാ​ണ് ആ​ഴ്സ​ണ​ലി​ന് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

മ​ത്സ​ര​ത്തി​ലെ വി​ജ​യ​ത്തോ​ടെ ആ​സ്റ്റ​ൺ വി​ല്ല​യ്ക്ക് 30 പോ​യി​ന്‍റാ​യി. ഇ​തോ​ടെ പോ​യി​ന്‍റ് ടേ​ബി​ളി​ൽ ര​ണ്ടാ​തെ​ത്തി​യി​രി​ക്കു​ക​യാ​ണ് ആ​സ്റ്റ​ൺ വി​ല്ല. പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും 33 പോ​യി​ന്‍റു​മാ​യി ആ​ഴ്സ​ണ​ൽ ത​ന്നെ​യാ​ണ് ഒ​ന്നാം സ്ഥാ​ന​ത്തു​ള്ള​ത്.

 

Latest News

Corehub Up